Wednesday, February 28, 2018

സ്കോളർഷിപ്പ്‌ പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യവുമായി LSA


ലക്ഷദ്വീപ്‌ വിദ്യാർത്ഥികളുടെ മുടങ്ങിക്കിടന്ന സ്കോളർഷിപ്പ്‌ ഉടൻ കൊടുക്കണമെന്നാവശ്യപെട്ട്‌ LSA കേന്ദ്ര സമിതി പ്രസിഡന്റ്‌ മുഹമ്മദ്‌ സ്വാദിഖും , LSA കവരത്തി ഘടകം സെക്രട്ടറി മുഹമ്മദ്‌ ഫഖറുൽ ഇസ്ലാമും ലക്ഷദ്വീപ്‌ അഡ്മിനിസ്റ്റ്രേറ്റർ ശ്രീ.ഫറൂഖാന്‌ LSA കേന്ദ്ര കമ്മിറ്റീയുടെ
നിവേദനം നൽകി...



LSA യുടെ ആവശ്യ പ്രകാരം സ്കോളർഷിപ്പ്‌ പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ലക്ഷദ്വീപ്‌ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മന്റ്‌  കൊച്ചി ഓഫീസിലേക്ക്‌ രണ്ട്‌ ടീച്ചേഴ്സിനെ നിയമിച്ചിരുന്നു...

ഏകദേശം 75% ശതമാനത്തോളം വരുന്ന ലക്ഷദ്വീപ്‌ വിദ്യാർത്ഥികളുടെ മുടങ്ങി കിടന്നിരുന്ന സ്കോളർഷിപ്പ്‌  അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളിലൂടെ പരിഹാരം കാണുകയും ചൈതു...

ഈ മാർച്ച്‌ മാസം കഴിയുന്നതിന്‌ മുമ്പ്‌ ഇനിയും ഒരുപാട്‌ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്‌ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്‌... അത്‌ ക്കൊണ്ട്‌ നിലവിലുള്ള ടീച്ചേഴ്സിനെ നിലനിർത്തിക്കൊണ്ട്‌ ഇനിയും പരിജയ സമ്പത്തുള്ള ഒന്നോ. രണ്ടോ ടീച്ചേഴ്സിനെ കൂടി നിയമിക്കണമെന്നും , സ്കോളർഷിപ്പിന്റെ പ്രശ്നം ഉടനടി പരിഹരിക്കണമെന്നും LSA നേതാക്കൾ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖാനോട്‌ ആവശ്യപെട്ടു...

സ്കോളർഷിപ്പുമായി ബെന്ധപെട്ട ഈ പ്രശ്നത്തിന്‌ എത്രയും പെട്ടന്ന് തന്നെ ഒരു പരിഹാരം കാണാനുള്ള എല്ലാ പ്രവർത്തനങ്ങളും ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രെഷന്റെ ഭാഗത്തിൽ നിന്നും തുടങ്ങുമെന്നും , ഉടനടി പ്രശ്നം പരിഹരിക്കുമെന്നും LSA നേതാക്കൾക്ക്‌ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫറൂഖാൻ ഉറപ്പ്‌ നൽകി.

Tuesday, February 20, 2018

ശാക്തീകരണ മുന്നേറ്റത്തിലൂടെ LSA

വിദ്യാർത്ഥി സംഘടന എന്നുള്ള നിലക്ക് തന്നെ LSAക്ക് ഒരു ധാർമിക ദൗത്യം ഉണ്ട്.ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കിൽത്താൻ ദ്വീപിൽ ഇന്നലെ നടന്ന NYC സ്റ്റേറ്റ് കമ്മിറ്റി പ്രഖ്യാപന സമ്മേളനത്തിൽ , മെമ്പർ ഓഫ് പാർലിമെന്റ്‌ മുഹമ്മെദ് ഫൈസലിന്റെയും NYC സ്റ്റേറ്റ് പ്രസിഡന്റ് തബീബുൽ ആലം , കിൽത്താൻ ദ്വീപിലെ ചെയപേഴ്സൺന്റെയും സാന്നിധ്യത്തിൽ LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സാദിഖ് കിൽത്തനിലെ പിന്നോക്ക വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ സൗകര്യ പ്രദമായ സ്റ്റഡി ടേബിളും ചെയറും ചെയര്പേഴ്സണ് കൈമാറി.

Tuesday, February 13, 2018

LSA യുടെ നിയുക്ത ജനറൽ സെക്രട്ടറി Mohammed Yafee ഫൈസൽ മൂത്തോനുമായി കൂടികാഴ്ച നടത്തി

ഇന്ന് രാത്രി 9 മണിക്ക് കേരളാ ഗസ്റ്റ് ഹൗസിൽ വച്ച് LSA ജനറൽ സെക്രട്ടറി, കോട്ടയം, എറണാകുളം ജില്ലാ പ്രതിനിധികളും മറ്റ് LSA നേതാക്കളും എംപി യുമായി വിവിധ കാര്യങ്ങൾ മുന്നിര്ത്തികൊണ്ട് ചർച്ചകൾ നടത്തി ഇതിലൂടെ LSA യുടെ ഭാവി പ്രവര്ത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാനും എല്ലാ രീതിയിലും Mp യിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടും LSA യുടെ ജനറൽ സെക്രട്ടറി യാഫീ സാഹിബ് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ കഴിഞ്ഞ 4 വർഷമായി വിദ്യാഭ്യാസ മേഖലയ്ക്ക് ചെയ്തു തന്ന എല്ലാ കാര്യങ്ങൾക്കും നന്ദി അറിയുകുകയും ഇനിയും ഒരുപാട് കാര്യങ്ങൾ LSA യ്ക്ക് വേണ്ടിയും ലക്ഷദ്വീപ് വിദ്യാർഥികൾക്കു വേണ്ടി ചെയ്യണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. പാർലമെന്റ് അംഗം എന്നുള്ള നിലയ്ക്ക് എല്ലാ വിധ പിന്തുണയും LSA യ്ക്ക് ഉണ്ടാവുമെന്നും LSA പ്രതിനിധികൾക്ക് ഉറപ്പുനൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട LSA കേന്ദ്ര കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അറിക്കുകയും ചെയ്തു. 

Sunday, February 11, 2018

LSA കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളേ തെരെഞ്ഞെടുത്തു

കോഴിക്കോട് നളന്ത ഓഡിറ്റോറിയത്തിൽ വെച്ച് LSA കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ INITIATA 2k18 എന്ന പരിവാടിയിൽ LSA കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 2018-19 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളേ തെരെഞ്ഞെടുത്തു.......
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട LSA കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ....
President :              Mohammed Swadik .P 
                               (Kavaratti Island)
                               9497286501
General Secretary: Mohammed Yafee .B
                               (Amini Island)
                               8301096502
Vice Presidents: 1. Sayyid Mohammed Rifayee P.P
                               (Amini Island)
                               8547423258
                           2. Sidheek Irfan.VK

                               ( Kavaratti Island)
                               9447704524
Secretaryes :      1. Mohammed Ashik.PS

                               (Kiltan Island)
                               8848335548
                           2. Darvesh khan.SM

                               (Chethlath Island)
                               8078110442
                           3. Mohammed Dehlan.CL

                               (AndrothIsland)
                               8547895673
Treasurer :              Dilber Mohammed.T

                               (Kiltan Island)
                               8281757642
PBC :                      Nabil Nishan M

                               (Kalpeni Island)
                               9495363132
നിയുക്ത കമ്മിറ്റി ഭാരവാഹികൾക്ക് LSA കേന്ദ്ര കമ്മിറ്റിയുടെ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ...

Wednesday, December 27, 2017

LSA എന്ന മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‌ 47 വയസ്സ് തികയുന്നു

എറണാകുളം മഹാരാജാസ്‌ കോളേജിന്റെ ഹോസ്റ്റലിലെ റീഡിങ്ങ്‌ റൂമിൽ വെച്ച്‌ ഡോ.കോയാ സാഹിബിന്റെ അദ്യക്ഷതിയിൽ രൂപം കൊണ്ട ലക്ഷദ്വീപിലെ ഏക സ്വതന്ത്ര്യ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ ലക്ഷദ്വീപ്‌ സ്റ്റുഡന്റ്സ്‌ അസ്സോസിയേഷന്‌ ഇന്നേക്ക്‌ 47 വയസ്‌ തികയുന്നു...
ഈ പ്രസ്ഥാനത്തെ തകർക്കുവാനും , പിളർത്തുവാനും DSA എന്ന സംഘടനയായും , NSUI എന്ന സംഘടനയായും ഒരുപാട്‌ ശ്രമിച്ച്‌ നോക്കി പക്ഷെ ഫലം വട്ട പൂജ്യമായീരുന്നു...
കല്ലും , മുള്ളും നിറഞ്ഞ വിപ്ലവ രണഭൂമിയിൽ അടി പതറാതെ ഡാനിക്സ്‌ കഴുകന്മാർക്ക്‌ മുമ്പിൽ ഇങ്കുലാബ്‌ വിളിച്ച്‌ നെഞ്ച്‌ വിരിച്ച്‌ നിന്ന ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ്‌ എൽ.എസ്‌.എ
ദ്വീപ്‌ ചരിത്രത്തിൽ പ്രമുഖരായ വെക്തിത്വങ്ങളെ വാർത്തെടുത്ത പ്രസ്ഥാനം കൂടിയാണ്‌ എൽ.എസ്‌.എ എന്തിന്‌ ഏറെ പറയണം ഇന്നത്തെ ലക്ഷദ്വീപ്‌ എം.പി ജനാബ്‌ പി.പി.മുഹമ്മദ്‌ ഫൈസൽ പോലും എൽ.എസ്‌.എ-യിലൂടെ വളർന്ന് വന്ന നേതാവായീരുന്നു , മരണപെട്ട്‌ പോയ നമ്മുടെ ജെഡ്ജ്‌ ബി.അമാനുള്ളയും എൽ.എസ്‌.എ -യിലൂടെ വളർന്ന് വന്ന വെക്തി ആയീരുന്നു , നമ്മുടെ ഇന്നത്തെ പി.സി.സി ഏ .കുഞ്ഞിക്കോയ സാഹിബ്‌ എൽ.എസ്‌.എ-യിലൂടെ വളർന്ന നേതാവായീരുന്നു ഇങ്ങനെ എണ്ണി തുടങ്ങിയാൽ കോൺഗ്രസ്സിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്‌ പൊന്നിക്കം ശൈക്കോയ വരെ എൽ.എസ്‌.എ യിലൂടെ വളർന്ന് വന്ന നേതാവായീരുന്നു...
ഒരുപാട്‌ ചരിത്ര പാരമ്പര്യമുള്ള ദ്വീപിലെ ഒരെയൊരു വിദ്യാർത്ഥി സംഘടന അത്‌ ലക്ഷദ്വീപ്‌ സ്റ്റുഡന്റ്സ്‌ അസ്സോസിയേഷൻ മാത്രമാണ്‌...
47 വർഷം പൂത്തിയാക്കുന്ന ഈ മഹത്തായ സംഘടനക്കും , അതിലെ ഓരോ പ്രവർത്തകർക്കും വിപ്ലവ അഭിവാദ്യങ്ങൾ നേരിന്നതിനോടൊപ്പം നമ്മുടെ സംഘടനക്ക്‌ തിരി കൊളുത്തി നമ്മളിൽ നിന്നും ഏതോ ഒരു വിസ്മയ ലോകത്തേക്ക്‌ വിടവാങ്ങി പോയ നമ്മുടെ ഡോ.കോയ സാഹിബിനെയും , ബി. അമാനുള്ളാ സാഹിബിനെയും ഈ ദിനത്തിൽ അനുസ്മരിക്കുകയാണ്‌...
ഇല്ലാ അവർ മരിക്കുന്നില്ലാ...
അവരുടെ ഓർമ്മകൾ ഞങ്ങളേന്തിയ
തൂവെള്ള കൊടിയിലുണ്ട്‌...🏳